അധികാരത്തിലെത്തിയാൽ നിലവിലെ കേന്ദ്ര തെര.കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കും: രാഹുൽ ഗാന്ധി

സത്യമെന്ന ആശയത്തിൽ ആർഎസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്ന് വോട്ടുകൊള്ളക്കെതിരെ കോൺഗ്രസ് നടത്തിയ മഹാറാലിയിൽ പ്രതിപക്ഷ നേതാവ്‌

Update: 2025-12-14 15:50 GMT

ന്യൂഡൽഹി: വോട്ടുക്കൊള്ളക്കെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി. അധികാരത്തിലെത്തിയാൽ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ബിജെപിയുടെ ആത്മവിശ്വാസം നഷ്ടമായെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അഞ്ചു കോടിയിലധികം പേർ ഒപ്പിട്ട വോട്ടു കൊള്ളയ്‌ക്കെതിരായ നിവേദനം ഉടൻ രാഷ്ട്രപതിക്ക് സമർപ്പിക്കും.

രാജ്യത്ത് നടക്കുന്ന വോട്ടുകൊള്ള തുറന്നു കാട്ടുന്നതായിരുന്നു ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി. സത്യമെന്ന ആശയത്തിൽ ആർഎസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷനുള്ള സംരക്ഷണം ഒഴിവാക്കി ഗ്യാനേഷ് കുമാർ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

Advertising
Advertising

വോട്ട് കൊള്ളയ്ക്ക് എതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിവരെ എത്തണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു. ഇതിനിടയിലും കേരളത്തിൽ എൻഡിഎയെ തകർത്തെറിഞ്ഞ നേതൃത്വത്തിന് ഖർഗെയും പ്രിയങ്ക ഗാന്ധിയും അഭിനന്ദനങ്ങൾ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഡൽഹി രാംലീല മൈതാനത്ത് എത്തിയത്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News