എന്റെ മുത്തശ്ശിയെ അവർ 'ഊമയായ പാവ'എന്നാണ് വിളിച്ചിരുന്നത്, പിന്നീടവർ ഉരുക്കുവനിതയായി; പപ്പു വിളിയിൽ പരാതിയില്ല: രാഹുൽ ഗാന്ധി

പപ്പു വിളി ഒരു പ്രചാരണത്തിന്റെ ഭാഗമാണെന്നും എന്ത് വിളിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും രാഹുൽ പറഞ്ഞു.

Update: 2022-12-28 03:08 GMT

ന്യൂഡൽഹി: പപ്പുവെന്ന് വിളിച്ച് പരിഹസിക്കുന്നതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് രാഹുൽ ഗാന്ധി. അതൊരു പ്രചാരണത്തിന്റെ ഭാഗമാണെന്നും ഭാരത് ജോഡോ യാത്രക്കിടെ 'ദി ബോംബെ ജേർണി'ക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.

''എന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധിയെ ഉരക്കുവനിതയെന്ന് വിളിക്കുന്നതിന് മുമ്പ് ഊമയായ പാവ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് അവർ ഉരുക്കുവനിതയായി മാറി. അവർ എന്നും ഉരുക്കുവനിതയായിരുന്നു. എനിക്ക് യാതൊരു പ്രശ്‌നവുമില്ല. നിങ്ങൾ ആഗ്രഹിക്കുന്ന എന്തും എന്നെ വിളിക്കാം. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല''-രാഹുൽ ഗാന്ധി പറഞ്ഞു.

ഡിസംബർ 24ന് ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്ര ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ജനുവരി മൂന്നിന് കശ്മീർ ഗെയ്റ്റിൽനിന്ന് യാത്ര പുനരാരംഭിക്കും. ജമ്മു കശ്മീരിൽ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ യാത്രയിൽ അണിചേരും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News