മണിപ്പൂര്‍ സുഖം പ്രാപിക്കാന്‍ സമാധാനം വേണം; കലാപഭൂമിയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി

രണ്ടു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനിടയില്‍, നമ്മുടെ സഹോദരീസഹോദരന്മാർ വേദനിക്കുന്നത് കണ്ട് എന്‍റെ ഹൃദയം തകർന്നു

Update: 2023-07-06 05:16 GMT

രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ

ഇംഫാല്‍: മണിപ്പൂരിലെ ദ്വിദിന സന്ദര്‍ശനത്തിന്‍റെ വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കുകിഴക്കൻ സംസ്ഥാനം സുഖം പ്രാപിക്കാൻ സമാധാനം ആവശ്യമാണെന്ന് വീഡിയോ പങ്കുവച്ചു കൊണ്ട് രാഹുല്‍ കുറിച്ചു.

''മണിപ്പൂര്‍ സുഖം പ്രാപിക്കാൻ സമാധാനം ആവശ്യമാണ്. രണ്ടു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനിടയില്‍, നമ്മുടെ സഹോദരീസഹോദരന്മാർ വേദനിക്കുന്നത് കണ്ട് എന്‍റെ ഹൃദയം തകർന്നു.സമാധാനമാണ് മുന്നിലുള്ള ഏക വഴി, നാമെല്ലാവരും അതിനായി പ്രവർത്തിക്കണം'' രാഹുല്‍ ട്വീറ്റ് ചെയ്തു. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം കാരണം ഉയർന്നുവന്ന മതിലുകളുടെ ഉത്തരവാദികൾ മണിപ്പൂരിലെ ജനങ്ങളല്ല, സംസ്ഥാന പോലീസും ഭരണകൂടവുമാണ്" എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു."മണിപ്പൂരിന് സമാധാനം ആവശ്യമാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് രോഗശാന്തി സ്പർശം ആവശ്യമാണ്. വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്‍റെ മതിലുകൾ തകർക്കേണ്ടതുണ്ട്, അതിന് മുഖ്യമന്ത്രി രാജിവയ്ക്കണം ,പ്രധാനമന്ത്രി ഉണരണം.'' ജയറാം രമേശ് കുറിച്ചു.

Advertising
Advertising

" ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മികച്ച വിജയത്തിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ സമയം കണ്ടെത്തി, എന്നാൽ മണിപ്പൂരിനെക്കുറിച്ച് അദ്ദേഹം മൗനം തുടരുകയാണ്" മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നിന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മൂന്ന് ഫുട്ബോൾ താരങ്ങളുണ്ട്. അദ്ദേഹത്തിന്റെ മൗനം അവരെയും വേദനിപ്പിക്കുന്നു...ജയറാം രമേശ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച രാഹുല്‍ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ഇന്ത്യൻ നാഷണൽ ആർമിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. ഇംഫാലില്‍ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ഗവർണറെ കാണുകയും ചെയ്തിരുന്നു. അക്രമം നടന്ന ചുരാചന്ദ്പൂർ ജില്ലയിലേക്കുള്ള യാത്രയിൽ നിന്ന് സുരക്ഷാ കാരണങ്ങളാൽ ഗാന്ധിയുടെ വാഹനവ്യൂഹം ആദ്യം തടഞ്ഞിരുന്നു.പിന്നീട് അദ്ദേഹം ഹെലികോപ്ടറിലാണ് ചുരാചന്ദ്പൂരിലെത്തി ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളെ കണ്ടത്.

ഏതൊരു സംസ്ഥാന സർക്കാരിന്‍റെയും പ്രാഥമിക ഉത്തരവാദിത്തം ക്രമസമാധാനവും പൗരന്മാരുടെ ജീവൻ സംരക്ഷിക്കലുമാണെന്ന് ബുധനാഴ്ച എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.മണിപ്പൂര്‍ സര്‍ക്കാരും കേന്ദ്രവും ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗശമനത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാനാണ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് പോയതെന്നും ഗൊഗോയ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News