രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയ്ക്ക് നാളെ കന്യാകുമാരിയില്‍ തുടക്കം

യാത്രയ്ക്കിടെ ദിവസവും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി രാഹുല്‍ ഗാന്ധി ആശയ വിനിമയം നടത്തും

Update: 2022-09-06 01:00 GMT
Editor : Jaisy Thomas | By : Web Desk

കന്യാകുമാരി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് നാളെ കന്യാകുമാരിയില്‍ തുടക്കമാവും. യാത്രയ്ക്കിടെ ദിവസവും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി രാഹുല്‍ ഗാന്ധി ആശയ വിനിമയം നടത്തും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

വിലക്കയറ്റം,തൊഴിലില്ലായ്മ,പണപ്പെരുപ്പം എന്നിവ ഉള്‍പ്പെടെയുള്ള രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുലിന്‍റെ പര്യടനം. നാളെ കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന ഭാരത് ജോഡോ കശ്മീരില്‍ സമാപിക്കും.

ദിവസവും രാവിലെ ഏഴ് മുതല്‍ 10 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് പദയാത്ര. രാവിലെ 10 നും നാലിനും ഇടയില്‍ രാഹുല്‍ ജനങ്ങളുമായി ആശയവിനിമയം നടത്തും. നാളെ രാജീവ് ഗാന്ധിരക്തസാക്ഷിത്വം വരിച്ച ശ്രീപെരുമ്പത്തൂരിലെത്തി രാഹുല്‍ ഗാന്ധി ആദരാജ്ഞലി അര്‍പ്പിക്കും. വൈകുന്നേരം നാലിന് ഗാന്ധി മണ്ഡപത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി കന്യാകുമാരി ബീച്ച് റോഡ് വരെ നടക്കും. തുടര്‍ന്ന് അഞ്ചരയ്ക്കാണ് ഉദ്ഘാടനം. നാല് ദിവസത്തെ തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി 11 ന് കേരളത്തിലെത്തും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News