രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

നാമനിർദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും അവസാനിച്ചതോടെ അടുത്ത ഘട്ട പ്രചാരണത്തിലാണ് മുന്നണികൾ

Update: 2023-11-16 08:22 GMT

രാഹുല്‍ ഗാന്ധി ജയ്പൂരില്‍

ജയ്പൂര്‍: രാജസ്ഥാനിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസും ബി.ജെ.പിയും. കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധിയും ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രിയുമാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരുമെന്നും രാഹുൽ ​ പറഞ്ഞു.

നാമനിർദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും അവസാനിച്ചതോടെ അടുത്ത ഘട്ട പ്രചാരണത്തിലാണ് മുന്നണികൾ.കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയാണ് ഇന്ന് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുക.തെരഞ്ഞെടുപ്പ് പ്രാചരണ രം​ഗത്തേക്ക് രാഹുൽ എത്തുന്നില്ല എന്നൊരു ആക്ഷേപം രാജസ്ഥാനിൽ ബി.ജെ.പി ഉയർത്തിയിരുന്നു. എന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരും എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.രാജസ്ഥാനിൽ നിരവധി വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക പുറത്ത് ഇറക്കി. ഗോതമ്പ് കർഷകർക്ക് ബോണസ് നൽകും. 5 വർഷം കൊണ്ട് സർക്കാർ മേഖലയിൽ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News