സിഖ് വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ തള്ളി
അമേരിക്കൻ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് ഹരജി
ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശത്തിൽ രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി. അമേരിക്കൻ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് ഹരജി.
വാരണാസി കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരൻ നൽകിയ ഹരജി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസിയിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വാരണാസി കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം.
രാഹുൽ ഗാന്ധിക്കെതിരെ കേസ് ആവശ്യപ്പെട്ട് നാഗേശ്വർ മിശ്രയാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ സാഹചര്യം സിഖുകാർക്ക് അനുയോജ്യമല്ലെന്ന് ആയിരുന്നു അമേരിക്കയിലെ പരിപാടിയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം.