രാജസ്ഥാനെ 'കർത്തവ്യസ്ഥാൻ' എന്നാക്കിക്കൂടെ?; പരിഹസിച്ച് ശശി തരൂർ

സെപ്റ്റംബർ എട്ടിനാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

Update: 2022-09-11 16:40 GMT

ന്യൂഡൽഹി: രാജ്പഥ് പാതയുടെ പേര് കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്ത കേന്ദ്രസർക്കാർ നടപടിയെ പരിഹസിച്ച് ശശി തരൂർ എം.പി. രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

രാജ്പഥിനെ കർത്തവ്യപഥ് എന്നാക്കാമെങ്കിൽ, എല്ലാ രാജ്ഭവനുകളെയും കർത്തവ്യഭവൻ എന്നാക്കിക്കൂടെ, എന്തിന് അവിടെ നിർത്തണം? രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടെ?- തരൂർ ട്വീറ്റ് ചെയ്തു.

സെപ്റ്റംബർ എട്ടിനാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൊളോണിയൽ കാലത്തുനിന്ന് നമ്മൾ പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കർത്തവ്യപഥ് ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News