രാജസ്ഥാനിൽ പ്രചാരണം ശക്തമാക്കി ബി.ജെ.പിയും കോൺഗ്രസും; രാഹുല്‍ എത്താത്തതില്‍ നിരാശ

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ ബി.ജെ.പിക്കായി രാജസ്ഥാനിൽ പ്രചാരണത്തിന് എത്തും

Update: 2023-11-11 01:21 GMT

ബി.ജെ.പി/കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാനിൽ പ്രചാരണം ശക്തമാക്കി ബി.ജെ.പിയും കോൺഗ്രസും. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ ബി.ജെ.പിക്കായി രാജസ്ഥാനിൽ പ്രചാരണത്തിന് എത്തും. അതേസമയം രാഹുൽ ഗാന്ധി രാജസ്ഥാനിൽ പ്രചാരണത്തിൽ എത്താത്തതിൽ കോൺഗ്രസ് പ്രവർത്തകർ നിരാശയിൽ.

ശക്തമായ പോരാട്ടമാണ് രാജസ്ഥാനിൽ നടക്കുന്നത്. ഇതുവരെ ആർക്കും ഭരണ തുടർച്ച നൽകാത്ത രാജസ്ഥാനിൽ ഇത്തവണ അധികാര തുടർച്ച തന്നെയാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. സച്ചിൻ പൈലറ്റ് അശോക് ഗെഹലോട്ട് അധികാര തർക്കം നേതൃത്വത്തിനു തലവേദന ആണെങ്കിലും അധികാരത്തിൽ എത്തിയ ശേഷം പ്രശ്നം പരിഹരിക്കാമെന്ന കണക്കു കൂട്ടലിൽ ആണ് നേതൃത്വം . 500 രൂപക്ക് ഗ്യാസ് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളും ജാതി സെൻസസും മുനിർത്തിയാണ് കോൺഗ്രസ് പ്രചരണം പുരോഗമിക്കുന്നത്.. എന്നാൽ ഏറ്റവും അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ പ്രചാരണം നടത്തിയിട്ടും രാജസ്ഥാനിൽ രാഹുൽ എത്താത്തതിൽ എത്താത്തതിൽ കോൺഗ്രസ്‌ പ്രവർത്തകർ നിരാശയിലാണ് .

പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാനിൽ പ്രചാരണ റാലികളിൽ പങ്കെടുത്തിരുന്നു. അതേസമയം രാജസ്ഥാനിൽ അധികാരത്തിൽ എത്താമെന്ന കണക്കുകൂട്ടലിൽ ആണ് ബി.ജെ.പി. വസുന്ധര രാജെ സിന്ധ്യക്കും അനുയായികൾക്കും സീറ്റ് നൽകിയതിലൂടെ പ്രശനങ്ങളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതിക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News