ബന്ധുക്കളെക്കൊണ്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോ യുട്യൂബിലിട്ട് ഭര്‍ത്താവ്,പണം സമ്പാദിക്കാനെന്ന് വാദം

രാജസ്ഥാനിലെ ഭാരത്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്

Update: 2022-04-30 07:13 GMT

രാജസ്ഥാന്‍: സ്ത്രീധനത്തുക നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ബന്ധുക്കളെ ഉപയോഗിച്ച് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. പീഡനത്തിന്‍റെ വീഡിയോ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയ ശേഷം യുട്യൂബില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. ഭാര്യയുടെ അശ്ലീല വീഡിയോ കൊണ്ട് പണം സമ്പാദിക്കാമെന്ന് ലക്ഷ്യത്തോടെയാണ് ഭര്‍ത്താവ് വീഡിയോ പങ്കുവച്ചത്. രാജസ്ഥാനിലെ ഭാരത്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

1.5 ലക്ഷം രൂപ സ്ത്രീധനം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ഭാര്യയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ യു ട്യൂബിലിട്ടത്. ഈ വീഡിയോ കൊണ്ടു തനിക്ക് സ്ത്രീധനത്തുക ലഭിക്കുമെന്നായിരുന്നു യുവാവിന്‍റെ വിചിത്രവാദം. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ടു ബന്ധുക്കള്‍ക്കുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ''സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ബന്ധുക്കളെ ഉപയോഗിച്ച് എന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും യുട്യൂബില്‍ പങ്കുവയ്ക്കുകയും ചെയ്തു. പ്രതികളിലൊരാൾ അഞ്ച് ദിവസം മുമ്പ് എന്നെ കമാനിൽ കൊണ്ടുവന്ന് ബലാത്സംഗം ചെയ്തു. ഇതിനെത്തുടര്‍ന്ന് ഞാന്‍ ഉച്ചത്തില്‍ നിലവിളിക്കുകയും എന്‍റെ വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയുമായിരുന്നു'' യുവതി പറയുന്നു.

Advertising
Advertising

2019ലായിരുന്നു യുവതിയുടെ വിവാഹം. അന്നുമുതൽ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്‍റെ പേരിൽ അവളെ പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ സഹികെട്ട യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയെങ്കിലും അനുനയിപ്പിച്ച് ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ രണ്ടു ബന്ധുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭാര്യയെ ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ''നിന്‍റെ കുടുംബം എനിക്ക് സ്ത്രീധനത്തുക നല്‍കിയില്ല. എന്നാൽ ഈ വീഡിയോ യൂട്യൂബിൽ ഇട്ടുകൊണ്ട് ഞാൻ അതേ തുക സമ്പാദിക്കും." എന്നായിരുന്നു യുവാവ് ഭാര്യയോട് പറഞ്ഞത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News