നളന്ദയിൽ മുസ്ലിം പള്ളികളും മദ്രസകളും തീയിട്ട കേസിൽ 26പേർ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്

രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങൾ ആസൂത്രിതമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്

Update: 2023-04-02 01:38 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ വ്യാപക അക്രമത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഘർഷങ്ങൾ ആസൂത്രിതമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബീഹാറിലെ നളന്ദയിൽ മുസ്ലിം പള്ളികളും മദ്രസകളും തീയിട്ട കേസിൽ 26പേരെ അറസ്റ്റ് ചെയ്തു. ബീഹാറിലെ വിവിധ ഇടങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.

പൊലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും പാരാ മിലിട്ടറി സേനയും സസാരാമിൽ ഫ്‌ലാഗ് മാർച്ച് നടത്തി. ഡൽഹി, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിൽ നടന്ന അക്രമത്തിലും അന്വേഷണം തുടരുകയാണ്.

Advertising
Advertising




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News