'മതവും പേരും മറച്ചുവെച്ച് വിവാഹം കഴിക്കും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും': രവിയെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ്‌

റാഫി എന്ന പേരിലെത്തി വിവാഹം ചെയ്യുന്ന രവി കുമാറിനെയാണ് ഹൈദരാബാദിലെ അത്താപൂർ പൊലീസ് പിടികൂടിയത്

Update: 2025-08-26 11:49 GMT
Editor : rishad | By : Web Desk

ഹൈദരാബാദ്: സ്വന്തം പേരും മതവും മറച്ചുവെച്ച് പെണ്‍കുട്ടികളെ പ്രണയത്തിലൂടെ വിവാഹം കഴിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ ഹൈദരാബാദില്‍ പിടികൂടി.

റാഫി എന്ന പേരിലെത്തി വിവാഹം ചെയ്യുന്ന രവി കുമാറിനെയാണ് ഹൈദരാബാദിലെ അത്താപൂര്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ വഞ്ചനയില്‍ മൂന്ന് മുസ്‌ലിം പെണ്‍കുട്ടികളാണ് കുടുങ്ങിയത്. സ്വകാര്യ വീഡിയോകൾ പകര്‍ത്തി പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. 

നിരന്തരമായ പീഡനവും സമ്മർദവും സഹിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ പൊലീസിനെ സമീപിച്ചപ്പോഴാണ് രവികുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അത്താപൂര്‍ സ്വദേശിയായ രവിക്കെതിരെ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ ഇരകൾ മുന്നോട്ട് വന്നാൽ ഇയാള്‍ക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താമെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

കോളജ് വിദ്യാര്‍ഥിനികളാണ് ഇയാളുടെ ഇരകള്‍. അതേസമയം മതിയായ അന്വേഷണങ്ങളില്ലാതെ വിവാഹവുമായി മുന്നോട്ടുപോകുന്നതിനെതിരെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ബന്ധപ്പെട്ടവര്‍ നല്‍കുന്നുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News