നിയമനക്കോഴ; പശ്ചിമ ബംഗാള്‍ മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടില്‍ സിബിഐ പരിശോധന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന
Update: 2023-10-08 07:58 GMT
firhad hakim
കൊല്‍ക്കത്ത:പശ്ചിമ ബംഗാളിൽ നഗര വികസന മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വസതിയിൽ സിബിഐ പരിശോധന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. കഴിഞ്ഞ ആഴ്ച ഇതേ കേസിൽ ഭക്ഷ്യമന്ത്രി രഥിൻ ഘോഷിന്റെ വസതിയിൽ ഇ.ഡിയുടെ പരിശോധന നടന്നിരുന്നു.
നിയമനത്തിനായി രഥിൻ ഘോഷ് കോടികള്‍ കൈപ്പറ്റിയെന്നായിരുന്നു കേസ്. 1500 ഓളം പേരെ വിവിധ പോസ്റ്റുകളിൽ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്ന് ഇ.ഡി ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.