ചെങ്കോട്ട സ്ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ

ജമ്മു കാശ്മീര്‍ സ്വദേശി ഡോക്ടര്‍ നസീര്‍ മല്ലയാണ് അറസ്റ്റിലായത്

Update: 2025-12-09 15:13 GMT

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ജമ്മു കാശ്മീര്‍ സ്വദേശി ഡോക്ടര്‍ നസീര്‍ മല്ലയാണ് അറസ്റ്റിലായത്. കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്യുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടര്‍ ബിലാല്‍ നസീര്‍ മല്ല. ഇയാളെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകരസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.

ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹി, ജമ്മു കാശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് പൊലീസുമായി സഹകരിച്ചാണ് എന്‍ഐഎ കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News