രാഷ്ട്രപതിയുടെ അംഗരക്ഷകനായ വിരാടിന് ഇനി വിശ്രമ ജീവിതം

2003 മുതൽ രാഷ്ട്രപതിയുടെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന കുതിര റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് വിരമിച്ചത്

Update: 2022-01-26 08:27 GMT
Editor : Lissy P | By : Web Desk
Advertising

2003 മുതൽ രാഷ്ട്രപതിയുടെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു വിരാട് കുതിര ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 13 ഓളംറിപ്പബ്ലിക് ദിന പരിപാടികളുടെ മുഖമായിരുന്നു ഈ കുതിര. ഹാനോവേറിയൻ ഇനത്തിലുള്ള കുതിരയെ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ 'ചാർജർ' എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്.

ജനുവരി 15-ന് കരസേനാ ദിനത്തിന്റെ തലേന്ന് വിരാടിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ പദവി  ലഭിച്ചിട്ടുണ്ട്. അസാധാരണമായ സേവനത്തിനും കഴിവുകൾക്കും അഭിനന്ദനം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് വിരാട്. ഈ വർഷത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ മെഡലും വിരാടിന് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടെ അംഗരക്ഷകൻ ഇന്ത്യൻ ആർമിയിലെ ഏറ്റവും എലൈറ്റ് റെജിമെന്റായാണ് കണക്കാക്കുന്നത്.

200ഓളം വരുന്ന കുതിരപ്പട യൂണിറ്റിനെ നൂറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും ഉയർന്ന വി.ഐ.പികൾക്ക് വേണ്ടിയാണ് നിയോഗിക്കപ്പെട്ടിരുന്നത്.ബ്രിട്ടീഷ് വൈസ്രോയികൾ മുതൽ ആധുനിക കാലത്തെ രാഷ്ട്രത്തലവൻമാർ വരെയുള്ളവർക്ക് വേണ്ടി ഇവർ നിയോഗിക്കപ്പെടുന്നു. എല്ലാ റിപ്പബ്ലിക് ദിനത്തിലും ചുവന്ന കോട്ടുകളും സ്വർണ്ണ സാഷുകളും തിളങ്ങുന്ന തലപ്പാവുകളും ധരിച്ച് പ്രസിഡന്റിനെ സ്റ്റേജിലേക്ക് ആനയിക്കുകയും ദേശീയ ഗാനം ആരംഭിക്കാൻ ഓർഡർ നൽകുകയും ചെയ്യുന്നത് ഇവരുടെ ചുമതലയാണ്.

73ാമത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ സമാപനത്തിന് ശേഷമാണ് വിരാടിന്റെ വിരമിക്കൽ രാഷ്ട്രപതിയുടെ അംഗരക്ഷകർ പ്രഖ്യാപിച്ചത്. പരിപാടികൾക്ക് ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തിരികെ രാഷ്ട്രപതി ഭവനിലേക്ക് കൊണ്ടുപോകുന്നതായിരുന്നു വിരാടിന്റെ അവസാനത്തെ ഔദ്യോഗിക പരിപാടി. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ ചേർന്ന് വിരാടിന് യാത്രയയപ്പ് നൽകി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News