ഋഷഭ് പന്ത് തുടർചികിത്സയ്ക്കായി മുംബൈയിൽ

ബി.സി.സി.ഐയുടെ ഡോക്ടര്‍മാര്‍ ചികിത്സ വിലയിരുത്തിയ ശേഷം ലിഗമെന്റിന് ശസ്ത്രക്രിയ നടത്തും.

Update: 2023-01-05 01:35 GMT

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ തുടർചികിത്സയ്ക്ക് മുംബൈയിൽ എത്തിച്ചു. ബി.സി.സി.ഐയുടെ ഡോക്ടര്‍മാര്‍ ചികിത്സ വിലയിരുത്തിയ ശേഷം ലിഗമെന്റിന് ശസ്ത്രക്രിയ നടത്തും.

പ്ലാസ്റ്റിക് സർജറി കഴിഞ്ഞ പന്തിനെ ഡെറാഡൂണിൽ ആശുപത്രിയിൽ നിന്നാണ് എയർ ലിഫ്റ്റ് ചെയ്തത്. എത്രയും വേഗം പന്തിനെ കളിക്കളത്തിൽ മടക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി- ഡെറാഡൂണ്‍ അതിവേഗപാതയില്‍ പന്ത് സഞ്ചരിച്ച ആഡംബരക്കാര്‍ അപകടത്തിൽപെട്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News