കാലുതെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട യുവതിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ദൃശ്യങ്ങള്‍ കാണാം

യുവതി ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതും പക്ഷേ കാലുതെറ്റി വീഴുകയും ട്രെയിനിൽ തൂങ്ങി പ്ലാറ്റ്‌ഫോമിന് ഇടയിലൂടെ നിരങ്ങി നീങ്ങിയ യുവതിയെ തൊട്ടടുത്ത് ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ പെട്ടെന്ന് തന്നെ ഇടപെട്ട് യുവതിയെ രക്ഷിക്കുന്നതുമാണ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Update: 2021-07-31 11:13 GMT
Editor : Nidhin | By : Web Desk

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കേറാൻ ശ്രമിക്കുന്നതിനിടയിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു അപകടത്തിൽ നിന്ന് യുവതിയെ റെയിൽവേ സംരക്ഷണസേനയുടെ(ആർ.പി.എഫ്) ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം.

യുവതി ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതും പക്ഷേ കാലുതെറ്റി വീഴുകയും ട്രെയിനിൽ തൂങ്ങി പ്ലാറ്റ്‌ഫോമിന് ഇടയിലൂടെ നിരങ്ങി നീങ്ങിയ യുവതിയെ തൊട്ടടുത്ത് ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ പെട്ടെന്ന് തന്നെ ഇടപെട്ട് യുവതിയെ രക്ഷിക്കുന്നതുമാണ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുള്ളത്. വീഡിയോയുടെ അവസാനം യുവതി മറ്റുള്ളവരുടെ സഹായത്തോടെ പതിയെ നടന്നുപോകുന്നതും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമാസം സമാനമായ രീതിയിൽ മുംബൈയിൽ ആർപിഎഫ് ഒരാളുടെ ജീവൻ രക്ഷിച്ചിരുന്നു.

Advertising
Advertising

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News