സച്ചിന്‍ പൈലറ്റിന്റെ 'ജൻ സംഘർഷ് പദയാത്ര' ഇന്ന് ജയ്‌പുരിൽ സമാപിക്കും

കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡിന്റെ നീക്കം

Update: 2023-05-15 01:08 GMT
Editor : ലിസി. പി | By : Web Desk

ജയ്‌പുര്‍:  രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയായ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ ജൻ സംഘർഷ് പദയാത്ര ഇന്ന് ജയ്‌പുരിൽ സമാപിക്കും. സച്ചിൻ പൈലറ്റിന്റെ പദയാത്രയിൽ കോൺഗ്രസ് ഹൈക്കമാന്റിന് കടുത്ത എതിർപ്പുണ്ട്. കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം രാജസ്ഥാൻ പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം.

ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെഹ്‍ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും പിണക്കാതെ വിഷയം പരിഹരിക്കുന്നത് ഹൈക്കമാൻഡിന് വെല്ലുവിളിയാണ്. ഈ വർഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സച്ചിനെ കൈവിടുന്ന നടപടിയുണ്ടാവില്ല എന്നാണ് സൂചന. ഗെലോട്ടും സച്ചിനും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികൾ തേടിയെക്കും. 

തെരഞ്ഞെടുപ്പിൽ കരുത്തോടെ പോരാടാൻ ഇരുവരും പാർട്ടിക്ക് അനിവാര്യമാണെന്നാണു ഹൈക്കമാന്റിന്റെ വിലയിരുത്തൽ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News