രാമനവമി ദിനത്തിൽ ബീഹാറിലെ മസ്ജിദ് മിനാരത്തില്‍ കാവി പതാക നാട്ടി

സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Update: 2022-04-12 06:56 GMT
Editor : ലിസി. പി | By : Web Desk

പട്‌ന: രാമനവമി ആഘോഷങ്ങൾക്കിടെ ബിഹാറിലെ മുസാഫർപൂരിൽ മസ്ജിദ് മിനാരത്തില്‍  ഒരു കൂട്ടം ആളുകൾ കാവി പതാക നാട്ടി. മസ്ജിദിന്‍റെ മതിൽ വഴി കയറിയാണ് മിനാരത്തിന് മുകളിൽ കാവി പതാക നാട്ടിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കുകളിലെത്തിയ ചെറുപ്പക്കാരുടെ കൈയിൽ വടിവാളും ഹോക്കിസ്റ്റിക്കുകളും കാണാം.

സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തതായി മുസാഫർപൂർ എസ്എസ്പി ജയന്ത് കാന്ത് സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News