'സൽമാൻ ഖാൻ ലഹരി ഉപയോ​ഗിക്കുന്നു; ആമിർ ഖാന്റെ കാര്യം ദൈവത്തിനറിയാം'; വിവാദ പരാമർശവുമായി ബാബാ രാംദേവ്

ബോളിവുഡിലും രാഷ്ട്രീയത്തിലുമൊക്കെ മയക്കുമരുന്നാണെന്നും രാംദേവ് പറഞ്ഞു.

Update: 2022-10-17 13:43 GMT

ലഖ്നൗ: ബോളിവുഡ് നടന്മാർക്കെതിരെ വിവാദ പരാമർശവുമായി യോ​ഗ ഗുരു ബാബാ രാംദേവ്. ബോളിവുഡ് ആകെ ലഹരിമയമാണെന്നും സൽമാൻ ഖാൻ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നുമാണ് രാംദേവിന്റെ ആരോപണം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിലാണ് വിവാദ പരാമർശം.

'ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി പാർട്ടിയിൽ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതിനിടെ പിടിയിലായി. ജയിലിലുമായി. സൽമാൻ ഖാനും ലഹരി ഉപയോ​ഗിക്കുന്നു. ആമിർ ഖാന്റെ കാര്യം എനിക്കറിയില്ല. അതൊക്കെ ദൈവത്തിന് മാത്രമേ അറിയൂ'- രാംദേവ് പറഞ്ഞു.

'എത്ര സിനിമാ താരങ്ങൾ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് ആർക്കറിയാം. നടിമാർ പോലും അത്യന്തം കൂടിയ അളവിൽ ലഹരി ഉപയോ​ഗിക്കുന്നവരാണ്. സിനിമാ മേഖലയാകെ ലഹരിയിൽ മുങ്ങിയിരിക്കുകയാണ്. ബോളിവുഡിലും രാഷ്ട്രീയത്തിലുമൊക്കെ മയക്കുമരുന്നാണ്'- രാംദേവ് ആരോപണം തുടർന്നു.

Advertising
Advertising

'തെരഞ്ഞെടുപ്പിനിടെ ലഹരിമരുന്ന് വിതരണം ചെയ്യുന്നു. ഇന്ത്യ എല്ലാ ലഹരിയിൽ നിന്നും മുക്തമാകണമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇതിനായി ഞങ്ങൾ ഒരു പ്രസ്ഥാനം ആരംഭിക്കും'- രാംദേവ് പറഞ്ഞു.

അതേസമയം, യാതൊരു തെളിവുമില്ലാതെയുള്ള രാംദേവിന്റെ ആരോപണത്തിനെതിരെ ആരോപണ വിധേയരായ സെലിബ്രിറ്റികൾ പ്രതികരിച്ചിട്ടില്ല. ലഹരിമരുന്ന് കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റവിമുക്തനാക്കിയിരുന്നു എന്നിരിക്കെയാണ് രാംദേവിന്റെ വിവാദ പരാമർശം.

26 ദിവസത്തോളം ജയിലിലായിരുന്ന ആര്യന് പിന്നീട് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്യന്റെ കൈയിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവില്ലെന്നും എൻ.സി.ബി വ്യക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 30നാണ് ആര്യൻ ജയിൽ മോചിതനായത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News