സ്വവർഗ വിവാഹം; പുനഃപരിശോധനാ ഹരജി ഇന്ന് സുപ്രിംകോടതിയിൽ

തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഡിന്‍റെ തീരുമാനം

Update: 2023-11-28 00:55 GMT

സുപ്രിം കോടതി

ഡല്‍ഹി: സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിന് എതിരായ ഉത്തരവിൽ പുനഃപരിശോധനാ ഹരജി ഇന്ന് സുപ്രിംകോടതിയിൽ. തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഡിന്‍റെ തീരുമാനം.

തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നത്,ഹരജി മെൻഷൻ ചെയ്ത മുതിർന്ന അഭിഭാഷാകനായ മുകുൾ റോത്തഗിയുടെ ആവശ്യമായിരുന്നു . സ്വവർഗ വിവാഹം നിയമ വിധേയമാക്കാനാവില്ലെന്ന വിധിയിൽ പിഴവുകൾ ഉണ്ടെന്നാണ് ഹരജിക്കരുടെ വാദം . സാധാരണ പുനഃപരിശോധനാ ഹരജികൾ ചേംബറിൽ കേട്ട് തള്ളുകയാണ് പതിവ് . അപൂർവം കേസുകളിൽ മാത്രമാണ് തുറന്നകോടതിയിൽ വാദം അനുവദിക്കാറുള്ളത് . സ്വവർഗ രതി കുറ്റകരമല്ലാതാക്കിയ 2018 ലെ സുപ്രിംകോടതി വിധിയിൽ നിന്നും മുന്നോട്ട് പോക്കാണ് ഹരജിക്കാർ ആഗ്രഹിച്ചിരുന്നത്. എന്നാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുകൂലമായിരുന്നില്ല. വിവാഹിതരായ സ്വവർഗ സ്നേഹികൾക്ക് ഒരുമിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുക , ഇൻഷുറൻസ് പോളിസികളിൽ നോമിനിയെ നിര്ദേശിക്കുക തുടങ്ങിയ നിയമവിധേയമായ ഒരു കാര്യങ്ങളും ചെയ്യാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിക്കപ്പെട്ടിരുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News