'പഹൽഗാം, മുംബൈ ട്രെയിനപകടം,അഹമ്മദാബാദ് വിമാനാപകടം; ഉത്തരവാദിത്തം ഏറ്റെടുക്കാനാരുമില്ല'; കേന്ദ്രത്തിനെതിരെ വിമർശനവുമായി ശിവസേന നേതാവ്

മരണസംഖ്യ 300 കവിയാൻ സാധ്യതയുണ്ട്.ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും സഞ്ജയ് റാവത്ത്

Update: 2025-06-13 08:41 GMT
Editor : Lissy P | By : Web Desk

മുംബൈ: രാജ്യത്ത് നടക്കുന്ന തുടർച്ചയായ അപകടങ്ങളിലും ആക്രമണങ്ങളിലും കേന്ദ്രത്തിന്റെ ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. പഹൽഗാം ഭീകരാക്രമണം,മുംബൈ ട്രെയിനപകടം,അഹമ്മദാബാദ് വിമാനാപകടം തുടങ്ങിയ നിർണായക വിഷയങ്ങളിൽ കേന്ദ്രം ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് സഞ്ജയ് വിമർശിച്ചു.

'പഹൽഗാമിൽ ഭീകരാക്രമണം നടന്നു..വിനോദസഞ്ചാരികൾ സുരക്ഷിതരല്ല, എന്നാൽ ഇതന്റെ ഉത്തരവാദിത്തം ഏറ്റെടക്കാൻ ആഭ്യന്തര മന്ത്രി അമിത്ഷാ തയ്യാറല്ല. മുംബൈയിൽ ട്രെയിനിൽ നിന്ന് ആളുകൾ വീണ് മരിക്കുന്നു.പക്ഷേ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. അഹമ്മദാബാദിൽ പറന്നുയർന്നതിന് പിന്നാലെ യാത്രാവിമാനം തകർന്നു വീണു.എന്നാല്‍ സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല'- സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

'മണിപ്പൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. അവിടെയും ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് അമേരിക്കൻ ട്രംപ് പ്രസ്താവന നടത്തുന്നു. എന്നാൽ അതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും പറയുന്നില്ല.അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുമോ'-സഞ്ജയ് ചോദിച്ചു.

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്ന് റാവത്ത് പറഞ്ഞു.'അദ്ദേഹം എന്റെ രാജ്യസഭാ സഹപ്രവർത്തനകനായിരുന്നു. ഡ്രീംലൈനർ അത്യാനുധിക പാസഞ്ചർ ജെറ്റാണ്. വെറും 30 സെക്കൻഡിനുള്ളിൽ അത് തകർന്നുവീഴും. യാത്രക്കാരും സാധാരണക്കാരുമായി മരണസംഖ്യ 300 കവിയാൻ സാധ്യതയുണ്ട്.ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോ ? അദ്ദേഹം ചോദിച്ചു.

'മരിച്ചവരിൽ പലരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. ഭൂരിഭാഗം ജീവനക്കാരും മുംബൈയിൽ നിന്നും അയൽ നഗരങ്ങളിൽ നിന്നുള്ളവരാണ്. പ്രധാനമന്ത്രി അഹമ്മദാബാദിലെത്തുകയും അപകടത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും കണ്ടു. ഉദ്ധവ് താക്കറെയായിരുന്നു യഥാർഥത്തിൽ ആദ്യമെത്തി ആളുകളെ ആശ്വസിപ്പിക്കേണ്ടിയിരുന്നത്'- സഞ്ജയ് റാവത്ത് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News