'ബസിനകത്ത് ആളുകൾ ജീവനോടെ കത്തുന്നത് കണ്ടു, ജനൽ തകർത്താണ് പുറത്തിറങ്ങിയത്; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാൾ

ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ നിർത്തിയിരുന്നെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പ്രദേശവാസികൾ

Update: 2023-07-01 04:58 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ബസിന് തീപിടിച്ച് 25 പേരാണ് മരിച്ചത്. തീപിടിച്ച ബസിന്റെ പിൻഭാഗത്തെ ജനൽ ചില്ല് തകർത്ത് പുറത്തിറങ്ങിയതെന്ന് രക്ഷപ്പെട്ടയാൾ മാധ്യമങ്ങളോട്  പ്രതികരിച്ചു.

'ബസിന്റെ ഒരു ടയർ പൊട്ടുകയും വാഹനത്തിന് തീപിടിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് തീ പടർന്നു..ഉടൻ തന്നെ ബസിൽ സ്‌ഫോടനമുണ്ടായി'  അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യോഗേഷ് രാംദാസ് ഗവായ് എ.എന്‍.ഐയോട് പറഞ്ഞു.

''എന്റെ അടുത്തിരുന്ന യാത്രക്കാരനും ഞാനും പിൻവശത്തെ ജനൽ തകർത്ത് പുറത്തിറങ്ങിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പലരും ബസിനുള്ളിൽ ജീവനോടെ നിന്ന് കത്തുന്ന കാഴ്ച കണ്ടു.  ബസിൽ നിന്ന് രക്ഷപ്പെട്ടവർ അതുവഴി പോകുന്ന വാഹനങ്ങൾക്ക് കൈകാട്ടി സഹായം അഭ്യർഥിച്ചെങ്കിലും ആരും നിർത്തിയില്ല'. അവർ പറയുന്നു.

Advertising
Advertising

നാലോ അഞ്ചോ യാത്രക്കാർ ബസിന്റെ ഒരു ചില്ലു തകർത്താണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികളും പറയുന്നു. എന്നാൽ ബാക്കിയുള്ളവരിലേക്ക് അപ്പോഴേക്കും തീ പടർന്നിരുന്നു. വലിയൊരു പൊട്ടിത്തെറിയും ആളുകളുടെ കരച്ചിലും കേട്ടാണ് ഞങ്ങൾ അവിടെയെത്തിയത്..എന്നാൽ ഭയാനകമായ കാഴ്ചയാണ് ഞങ്ങളവിടെ കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു.

'ചിലരൊക്കെ ജനാലകൾ തകർക്കാൻ ശ്രമിക്കുന്നുണ്ട്. പലരുടേയും ദേഹത്ത് തീ ആളിക്കത്തുന്നുണ്ട്. ബസിന് പുറത്തേക്കും തീപടർന്നതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനായില്ല. നിസ്സഹായരായി കരയാൻ മാത്രമേ കഴിഞ്ഞൊള്ളൂ...'.അവർ പറയുന്നു.

ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ നിർത്തിയിരുന്നെങ്കിൽ കൂടുതൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും എന്നാൽ അതുണ്ടായില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. അതേസമയം,ബസ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.






Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News