രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ആഗസ്റ്റ് 31വരെ നീട്ടി

കോവിഡിന്റെ മൂന്നാംതരംഗഭീഷണ നിലനിൽക്കുന്നതിനാലും പലരാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്.

Update: 2021-07-30 09:32 GMT
Editor : ubaid | By : Web Desk
Advertising

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) ആഗസ്റ്റ് 31വരെ നീട്ടി. കോവിഡിന്റെ മൂന്നാംതരംഗഭീഷണ നിലനിൽക്കുന്നതിനാലും പലരാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23മുതലാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യു.എസ്, യു.കെ ഉൾപ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News