കശ്മീരിൽ സുരക്ഷാസേന നാലുഭീകരരെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

കുൽഗാമിലെ പോംബെ, ഗോപാൽപോറ എന്നി ഗ്രാമങ്ങളിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്.

Update: 2021-11-17 12:51 GMT
Editor : Dibin Gopan | By : Web Desk

ജമ്മു കശ്മീരിലെ കുൽഗാമിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതായി ഐജിപി വിജയ് കുമാർ അറിയിച്ചു.

കുൽഗാമിലെ പോംബെ, ഗോപാൽപോറ എന്നി ഗ്രാമങ്ങളിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെയാണ് നാലു ഭീകരരെ വധിച്ചത്.

ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഹൈദർപോറ മേഖലയിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.



Security forces killed four militants in Kulgam, Jammu and Kashmir. IGP Vijay Kumar said the encounter with terrorists was continuing.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News