മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് അവിശുദ്ധ സഖ്യം തകരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ശിവസേനയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാനില്ലെന്നും എന്നാൽ അവരുടെ അണികളിൽ ഭൂരിഭാഗവും പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-06-24 11:05 GMT
Advertising

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് അവിശുദ്ധ സഖ്യം തകരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇതുപോലെ പ്രത്യയശാസ്ത്ര പാപ്പരത്തമുള്ളൊരു സഖ്യം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

''അവിശുദ്ധ സഖ്യം തകരാൻ പോവുകയാണ്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസുമായി സഹകരിക്കുന്നതിലും നല്ലത് ശിവസേന പിരിച്ചുവിടുന്നതാണെന്നാണ് അദ്ദേഹം അതിൽ പറയുന്നത്. ഇതുപോലെ പ്രത്യയശാസ്ത്ര പാപ്പരത്തമുള്ള ഒരു സഖ്യം മഹാരാഷ്ട്രയിൽ കണ്ടിട്ടില്ല''- പിയൂഷ് ഗോയൽ പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടർന്ന് മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സഖ്യം പ്രതിസന്ധി നേരിടുകയാണ്. ശിവസേനയുടെ 55 എംഎൽഎമാരിൽ 40 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെടുന്നത്.

വിശ്വാസവോട്ടെടുപ്പിന് തയ്യാറാവാൻ ശിവസേന വക്താവ് സഞ്ജയ് റാവത്ത് വിമതരെ വെല്ലുവിളിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഞ്ജയ് റാവത്ത് വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News