എടപ്പാടി പളനിസാമിക്ക് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായി തുടരാം; പനീർസെൽവത്തിന് തിരിച്ചടി

മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു

Update: 2023-02-23 06:31 GMT

പനീര്‍സെല്‍വം, എടപ്പാടി പളനിസാമി

Advertising

ഡല്‍ഹി: എടപ്പാടി പളനിസാമിക്ക് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായി തുടരാം. മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഒ പനീർസെൽവം സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.

ജയലളിതയുടെ മരണ ശേഷം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോഡിനേറ്റര്‍, ഡെപ്യൂട്ടി കോഡിനേറ്റര്‍ എന്നീ പദവികള്‍ നിലനിര്‍ത്തി ബൈലോ ആണ് എ.ഐ.എ.ഡി.എം.കെയ്ക്ക് ഉണ്ടായിരുന്നത്. ഇതുപ്രകാരമാണ് എടപ്പാടി പളനിസാമിയും പനീർസെൽവവും പദവികള്‍ വഹിച്ചത്. ഇരുവരും തമ്മിലുള്ള അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേരെയും സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് നടന്ന പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ എടപ്പാടി പളനിസാമിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ തീരുമാനമായി. ഇതോടെയാണ് പനീര്‍സെല്‍വം കോടതിയെ സമീപിച്ചത്.

പനീര്‍സെല്‍വം നല്‍കിയ ഹരജിയില്‍ മദ്രാസ് സിംഗിള്‍ ബെഞ്ച് ജൂലൈ 11ന് മുന്‍പുള്ള സ്ഥിതി തുടരാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് വിധി എടപ്പാടി പളനിസാമിക്ക് അനുകൂലമായിരുന്നു. തുടര്‍ന്ന് പനീര്‍സെല്‍വം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രിംകോടതി വിധിയും പനീര്‍സെല്‍വത്തിന് തിരിച്ചടിയാണ്. പളനിസാമിക്ക് ജനറൽ സെക്രട്ടറിയായി തുടരാമെന്നാണ് കോടതി വിധി.

Summary- Former Tamil Nadu Chief Minister Edappadi Palaniswami or EPS will remain interim general secretary of the state's opposition AIADMK party, the Supreme Court ruled on Thursday, in a major blow for his rival O Panneerselvam or OPS

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News