സാക്ഷിയുടെ കയ്യില്‍ പ്രവീണിന്‍റെ പേര് ടാറ്റൂ ചെയ്തു; പഴയ സുഹൃത്തിനൊപ്പം പോകാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നതായി സാഹില്‍

സാഹിലിനെ പരിചയപ്പെടുന്നതിനു മുന്‍പ് സാക്ഷി പ്രവീണുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2023-05-31 03:45 GMT
Editor : Jaisy Thomas | By : Web Desk

സാഹില്‍

ഡല്‍ഹി: സാക്ഷി ദീക്ഷിതിന് പഴയ സുഹൃത്ത് പ്രവീണിനൊപ്പം പോകാന്‍ താല്‍പര്യമുണ്ടായിരുന്നതായി പ്രതി സാഹില്‍. പെണ്‍കുട്ടി പ്രവീണിനെ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായെന്നും സാഹില്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സാഹിലിനെ പരിചയപ്പെടുന്നതിനു മുന്‍പ് സാക്ഷി പ്രവീണുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


പ്രവീണിന് ബൈക്കുള്ളതുകൊണ്ടാണ് സാക്ഷി അയാള്‍ക്കൊപ്പം പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നും സാഹില്‍ പറയുന്നു. താനുമായി ബന്ധം വേർപെടുത്തിയതിനെ തുടർന്ന് നിരന്തരം അവഗണിച്ചതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ പ്രവീണിന് 20 വയസ്സ് പ്രായമുണ്ടെന്നാണ് നിഗമനം. അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെത്താന്‍ ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ കൊല്ലാൻ ഉപയോഗിച്ച കത്തി ഹരിദ്വാറിൽ നിന്ന് 15 ദിവസം മുമ്പ് വാങ്ങിയതാണ്.

Advertising
Advertising



ഞായറാഴ്ചയാണ് ഡൽഹിയിലെ ഷാഹ്ബാദിൽ 16 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ഇരുപത്തി രണ്ട് തവണ കുത്തിയ സാഹിൽ ഭാരമേറിയ കല്ല് പലതവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് എട്ട് ദിവസം മുമ്പ് പെൺകുട്ടി സാഹിലുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സാഹിൽ അടുത്തുള്ള പാർക്കിൽ പോയി കുറച്ചു നേരം ഇരുന്നു.തുടർന്ന് റിതാല മെട്രോ സ്‌റ്റേഷനിലെത്തി കത്തി വലിച്ചെറിഞ്ഞ ശേഷം ആനന്ദ് വിഹാർ ബസ് ടെർമിനസിൽ നിന്ന് ഉത്തർപ്രദേശിലെ ബന്ധു താമസിച്ചിരുന്ന ബുലന്ദ്ഷഹറിലേക്ക് ബസ് കയറുകയായിരുന്നു. ബന്ധുവിന്‍റെ ഫോണില്‍ നിന്നും സാഹിലിന്‍റെ പിതാവിന്‍റെ ഫോണിലേക്ക് കോള്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാഹിലിനെ അറസ്റ്റ് ചെയ്തത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News