പാവപ്പെട്ടവരുടെ പോക്കറ്റില്‍ നിന്നും അദാനി 12,000 കോടി കൊള്ളയടിച്ചു: രാഹുല്‍ ഗാന്ധി

അദാനിക്കെതിരായ ഫിനാൻഷ്യൽ ടൈംസ് വാർത്ത ഉയർത്തി കാട്ടിയാണ് രാഹുൽ രംഗത്തെത്തിയത്

Update: 2023-10-18 07:37 GMT
Editor : Jaisy Thomas | By : Web Desk

രാഹുല്‍ ഗാന്ധി

Advertising

ഡല്‍ഹി: അദാനിയെ പ്രധാനമന്ത്രി വീണ്ടും സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നുവെന്നുവെന്നും കരിഞ്ചന്ത വിൽപനക്ക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും രാഹുൽ ആരോപിച്ചു. അദാനിക്കെതിരായ ഫിനാൻഷ്യൽ ടൈംസ് വാർത്ത ഉയർത്തി കാട്ടിയാണ് രാഹുൽ രംഗത്തെത്തിയത്. ഇന്ത്യയിലെ മാധ്യമങ്ങൾക്ക് അദാനിക്കെതിരായ വാർത്തകളിൽ താല്‍പര്യം ഇല്ലെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുന്നു. അദാനി 12,000 കോടി കൂടി പാവപ്പെട്ടവരുടെ പോക്കറ്റിൽ നിന്ന് കൊള്ളയടിച്ചു. കോൺഗ്രസ് സർക്കാരുകൾ വൈദ്യുതിക്ക് സബ്‌സിഡി നൽകുമ്പോൾ അദാനിയുടെ കൊള്ളയ്ക്ക് മോദി കൂട്ട് നിൽക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News