ശരത് പവാറിനും സഞ്ജയ് റാവത്തിനും വധഭീഷണി

വെള്ളിയാഴ്ചയാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും വധഭീഷണി ലഭിച്ചത്.

Update: 2023-06-09 08:16 GMT

ശരത് പവാര്‍/ സഞ്ജയ് റാവത്ത്

മുംബൈ: എന്‍സിപി മേധാവി ശരത് പവാറിനും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിനുമെതിരെ വധഭീഷണി. വെള്ളിയാഴ്ചയാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും വധഭീഷണി ലഭിച്ചത്.

2013 ആഗസ്തില്‍ പൂനെയിൽ വെടിയേറ്റു മരിച്ച യുക്തിവാദി ഡോ. നരേന്ദ്ര ദാഭോൽക്കറിന് സംഭവിച്ച അതേ ഗതി തന്നെ നേരിടേണ്ടിവരുമെന്നാണ് പവാറിനുള്ള ഭീഷണി സന്ദേശം. ട്വിറ്ററിലൂടെയാണ് ഭീഷണി. അതേസമയം, ശരത് പവാറിനെതിരെ തനിക്ക് വാട്സാപ്പിൽ ഭീഷണി ലഭിച്ചുവെന്ന് എൻസിപി എംപി സുപ്രിയ സുലെയും പറഞ്ഞതായി വാർത്താ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളെ 'തരംതാണ രാഷ്ട്രീയം' എന്ന് വിളിച്ച സുലെ, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

Advertising
Advertising

അതേസമയം, തന്‍റെ സഹോദരനും എംപിയുമായ സഞ്ജയ് റാവത്തിനും വധഭീഷണി കോളുകൾ വന്നിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ വിഭാഗം എം.എൽ.എ സുനിൽ റാവത്ത് പറഞ്ഞു.സംഭവത്തെക്കുറിച്ച് മുംബൈ പോലീസ് കമ്മീഷണറെയും സംസ്ഥാന ആഭ്യന്തര മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പവാറിനെതിരായ ഭീഷണി ആശങ്കാജനകമാണെന്നും വിഷയത്തിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലും റാവത്തിന് വധഭീഷണിയുണ്ടായിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നായിരുന്നു ഭീഷണി. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കുമെന്നാണ് ഭീഷണി സന്ദേശം.വാട്ട്സാപ്പ് സന്ദേശത്തിലൂടെയായിരുന്നു വധഭീഷണി.തന്നെ കൊല്ലാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകന്‍ വാടക കൊലയാളിയെ ഏർപ്പാടാക്കിയെന്ന് ഫെബ്രുവരിയില്‍ സഞ്ജയ് വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News