രാഹുല്‍ ശബ്ദമുയര്‍ത്തുന്ന നേതാവ്; ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് സഞ്ജയ് റാവത്തും

ഞാൻ ശിവസേനയുടെ ഭാഗത്ത് നിന്നാണ് വന്നത്.രാജ്യത്തിന്‍റെ അന്തരീക്ഷം മാറുകയാണ്

Update: 2023-01-20 05:49 GMT
Editor : Jaisy Thomas | By : Web Desk

സഞ്ജയ് റാവത്ത്

Advertising

ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശിവസനേ( ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. യാത്ര കത്വയിലൂടെ കടന്നുപോകുമ്പോഴാണ് റാവത്തും അണിചേര്‍ന്നത്. രാജ്യത്തിന്‍റെ അന്തരീക്ഷത്തിൽ മാറ്റമുണ്ടെന്നും യാത്രയ്ക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയെ ശബ്ദം ഉയർത്തുന്ന നേതാവായിട്ടാണ് താൻ കാണുന്നതെന്നും റാവത്ത് പറഞ്ഞു.

''ഞാൻ ശിവസേനയുടെ ഭാഗത്ത് നിന്നാണ് വന്നത്.രാജ്യത്തിന്‍റെ അന്തരീക്ഷം മാറുകയാണ്, ശബ്ദം ഉയർത്തുന്ന നേതാവായിട്ടാണ് രാഹുൽ ഗാന്ധിയെ ഞാൻ കാണുന്നത്.രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് ജനക്കൂട്ടം ഒത്തുകൂടുന്നു'' മാർച്ചിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി രാജ്യസഭാ എം.പി എ.എൻ.ഐയോട് പറഞ്ഞു. മൂന്നു ദിവസത്തെ ജമ്മു സന്ദര്‍ശനത്തിനിടയില്‍ കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിലെ സർക്കാർ ജീവനക്കാരുമായി വ്യാഴാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ഷിൻഡെ വിഭാഗം റാവത്തിനെതിരെ രംഗത്തെത്തി. ശിവസേന സ്ഥാപകൻ ബാല്‍ താക്കറെയുടെ ആദർശങ്ങൾക്ക് വിരുദ്ധമാണ് റാവത്ത് പ്രവർത്തിക്കുന്നതെന്ന് ഷിൻഡെ വിഭാഗത്തിലെ എം.എൽ.എ ശംഭുരാജ് ദേശായി നേരത്തെ പറഞ്ഞിരുന്നു.''ഒരിക്കലും കോൺഗ്രസിനൊപ്പം പോകില്ലെന്ന് ബാല്‍ താക്കറെ പറഞ്ഞിരുന്നു.എന്നാൽ ഇന്ന്, അവർ (ഉദ്ധവ് വിഭാഗത്തിലെ അംഗങ്ങൾ) അദ്ദേഹത്തിന്‍റെ ആദർശത്തിനും നിലപാടിനും എതിരായി പ്രവർത്തിക്കുന്നു.സഞ്ജയ് റാവത്ത് ബാല്‍ താക്കറെയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു.യഥാർത്ഥ ശിവസേന ഏതാണ് എന്നതിനെക്കുറിച്ച് ഇനി തർക്കമില്ല'' ദേശായി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News