ഡൽഹിയിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 54 കാരിക്ക് പരിക്കേറ്റു

ഛത്തർപൂർ ക്ഷേത്രത്തിലെ മാതംഗി ഭവനിൽ ഒരു വിവാഹ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു അപകടം

Update: 2022-04-30 03:47 GMT
Advertising

ഡൽഹി:വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവെപ്പില്‍ 54 കാരിക്ക് പരിക്കേറ്റു. ദക്ഷിണ ഡൽഹിയിലെ ഛത്തർപൂർ ഏരിയയിലാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ സ്ത്രീ വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

മെഴിയെടുക്കാൻ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യനില മോശമായതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബെനിറ്റ മേരി ജെയ്ക്കർ പറഞ്ഞു. വിവാഹചടങ്ങിനിടയിൽ എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഛത്തർപൂർ ക്ഷേത്രത്തിലെ മാതംഗി ഭവനിൽ ഒരു വിവാഹ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു അപകടം. ഹരിയാനയിലെ ബഹാദുർഗഡിൽ നിന്നും വന്ന വിവാഹ പാർട്ടിയിൽ ഉൾപെട്ടതാണ് പരിക്കേറ്റ സ്ത്രീ എന്നാണ് കരുതുന്നത്.

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 307 പ്രകാരം മെഹ്റൗളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിസിപി അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News