സിഖ്-ശിവസേനാ ഏറ്റുമുട്ടല്‍: പഞ്ചാബിലെ പട്യാലയിൽ ഇന്ന് ബന്ദ്

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത കാവലാണ് പട്യാലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്

Update: 2022-05-01 01:20 GMT
Editor : ijas
Advertising

പട്യാല: സിഖ് സംഘടനകളും ശിവസേനാ പ്രവർത്തകരും ഏറ്റുമുട്ടലുണ്ടായ പഞ്ചാബിലെ പട്യാലയിൽ ഇന്ന് ബന്ദ്. സംഘർഷത്തിൽ 25 പേർക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. അക്രമത്തിന് പിന്നിലെ മുഖ്യപ്രതികളെ ഉടൻ പിടികൂടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത കാവലാണ് പട്യാലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞയും മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്കുണ്ടായിരുന്ന വിലക്കും ഇന്നലെ വൈകീട്ടോടെ പൊലീസ് നീക്കി. 6 മണി വരെ ആണ് ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നത് എങ്കിലും ക്രമസമാധാന നില സാധാരണ ഗതിയിൽ ആയതിനെ തുടർന്ന് 4 മണിയോടെ തന്നെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. ആറ് മണിക്കാണ് നിരോധനാജ്ഞ പിൻവലിച്ചത്.

പട്യാല സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അംബാലയിൽ ഒരുക്കിയ പൊലീസ് കാവൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മുഖ്യ പ്രതി ഇപ്പോഴും ഒളിവിൽ ആണ്. 6 എഫ്.ഐ.ആറുകളും പൊലീസ് ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുപത്തി അഞ്ച് പേർക്ക് എതിരെ ആണ് പൊലീസ് ഇത് വരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടെ ആണ് ശിവസേന ഉൾപ്പടെയുള്ള ഒരു വിഭാഗം സംഘടനകൾ ഇന്ന് പാട്യാലയിൽ ബന്ദ് പ്രഖ്യാപിച്ചത്. കാളി മാതാ ക്ഷേത്രത്തിന് നേരെ കല്ലേറ് ഉണ്ടായെന്ന് ആരോപിച്ചാണ് ബന്ദ്. എന്നാൽ പട്യാലയിൽ ഉണ്ടായത് വർഗീയ കലാപം അല്ലെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. അതെ സമയം പട്യാല സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആം ആദ്മി സർക്കാരിനെ പ്രതിരോധത്തിൽ ആക്കാനാണ് ബി.ജെ.പി നീക്കം. പഞ്ചാബിലെ ക്രമ സമാധാന നില തകർന്നു എന്നായിരുന്നു കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിൻ്റെ ആരോപണം. പഞ്ചാബിൻ്റെ കാര്യത്തിൽ ഭഗവന്ത് മന്നിന് ആശങ്ക ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Sikh-Shiv Sena clash: Bandh today in Patiala, Punjab

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News