വിദ്വേഷ രാഷ്ട്രീയത്തിന് ഇരകളാക്കപ്പെട്ടവരുടെയും രാഷ്ട്രീയ തടവുകാരാക്കപ്പെട്ടവരുടെയും കുടുംബത്തിന് ഇഫ്താർ വിരുന്ന് ഒരുക്കി എസ്.ഐ.ഒ

ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് നിയമ സഹായം എസ്.ഐ.ഒ ഉറപ്പ് നൽകി

Update: 2023-03-31 02:20 GMT
Editor : ijas | By : Web Desk
Advertising

ന്യൂഡല്‍ഹി: വിദ്വേഷ രാഷ്ട്രീയത്തിന് ഇരകളാക്കപ്പെട്ടവരുടെയും രാഷ്ട്രീയ തടവുകാരാക്കപ്പെട്ടവരുടെയും കുടുംബത്തിന് ഇഫ്താർ വിരുന്ന് ഒരുക്കി എസ്.ഐ.ഒ. തടവിൽ കഴിയുന്നവരുടെ കേസിലെ നിലവിലെ അവസ്ഥ കുടുംബാംഗങ്ങൾ പങ്കുവെച്ചു. ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് നിയമ സഹായം എസ്.ഐ.ഒ ഉറപ്പ് നൽകി.

ജയിലിൽ കഴിയുന്ന ഉറ്റവരെയും ഉടയവരെയും ഓർത്ത് ഉരുകുകയാണ് കുടുംബങ്ങൾ. പലരുടെയും വിചാരണ അവസാനിച്ച് കോടതി ഉത്തരവിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. വിചാരണ തടവുകാരായി ജയിലിൽ അടയ്ക്കപ്പെട്ടവരും നിരവധി ഉണ്ട്. യു.എ.പി.എ അടക്കം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരും ഉണ്ട്. ജയിൽ മോചനം അനിശ്ചിതമായി നീളുമ്പോൾ ഈ പുണ്യമാസത്തിലെങ്കിലും പ്രിയപ്പെട്ടവര്‍ വീടുകളിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ബന്ധുക്കൾക്ക് ഉള്ളത്.

സ്റ്റുഡൻസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയാണ് രാഷ്ട്രീയ തടവുകാരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഓഖ്‍ലയിലെ ജമാഅത്തെ ഇസ്‍ലാമി ആസ്ഥാനത്ത് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ജീവിതം വലിയ ഒരു സമസ്യയായി മുന്നിൽ നിൽക്കുമ്പോഴും പ്രതീക്ഷയുടെ റമദാനാണ് ഇവർക്കിത്. ഒരുമിച്ച് നോമ്പ് തുറന്ന് പ്രാർത്ഥനകളിലും നിയമ പോരാട്ടത്തിലും ചേർത്ത് പിടിക്കുമെന്ന സന്ദേശവും പകർന്നാണ് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ കുടുംബങ്ങളെ യാത്രയാക്കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News