ഡൽഹിയിൽ ആറ് വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ
Update: 2021-10-24 10:55 GMT
പ്രതീകാത്മക ചിത്രം
ഡൽഹിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഇരുപത് വയസുകാരനായ സൂരജാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. സമാനമായ കേസിൽ സൂരജ് മുമ്പും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വടക്കൻ ഡൽഹിയിലെ രഞ്ജിത്ത് നഗർ മേഖലയിൽ ഇന്നലെ രാവിലെയാണ് ആറു വയസുകാരി പീഡനത്തിരയായത്. രാവിലെ സൗജന്യ അടുക്കളയിൽ ഭക്ഷണം കഴിക്കാൻ പോയ പെൺകുട്ടി തിരിച്ചെത്തിയത് രക്തം വാർന്ന നിലയിലായിരുന്നു. കുട്ടിയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്.