ബിഹാറിലെ ചേരിയില്‍ തീപിടുത്തം; ഒരു കുടുംബത്തിലെ നാല് പെൺകുട്ടികൾ വെന്തുമരിച്ചു

മൂന്നിനും 12 നും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളും നരേഷ് റാം എന്നയാളുടെ മക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

Update: 2023-05-02 08:15 GMT
Advertising

പാട്‍ന: ബീഹാറിലെ രാംദയാലു റെയിൽവേ സ്റ്റേഷന് സമീപമുള്ള ചേരിയിലുണ്ടായ തീപിടുത്തത്തിൽ നാലുപേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളാണ് വെന്തുമരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.


തിങ്കളാഴ്ച രാത്രിയാണ് ചേരിയിൽ തീപിടിത്തമുണ്ടായത്, പരിക്കേറ്റവരെല്ലാം ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.



മൂന്നിനും 12 നും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളും നരേഷ് റാം എന്നയാളുടെ മക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ജുഗ്ഗിയിലാണ് സംഭവം നടന്നതെന്ന് മുഷാരി (മുസാഫർപൂർ) സർക്കിൾ ഓഫീസർ സുധാംശു ശേഖർ പറഞ്ഞു.

തീ പെട്ടെന്ന് പടരുകയും ഉടൻ തന്നെ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയും ചെയ്തു. സംഭവം ബന്ധപ്പെട്ട അധികാരികൾ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ ഉൾപ്പെടെ ഓരോ ഇരയുടെയും അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നൽകാനുള്ള നടപടികൾ ഭരണകൂടം ആരംഭിച്ചതായും ശേഖർ പറഞ്ഞു.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News