'എന്തോ കുഴപ്പമുണ്ട്, ഇത് ജനങ്ങളുടെ വിധിയല്ല'; തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സഞ്ജയ് റാവത്ത്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും റാവത്ത് ആവശ്യപ്പെട്ടു

Update: 2024-11-23 07:10 GMT

മുംബൈ: പ്രവചനങ്ങളൊന്നും തെറ്റിയില്ല...എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മഹായുതി സഖ്യം ചരിത്രവിജയത്തിലേക്ക് നടന്നടുക്കുമ്പോള്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച മഹാവികാസ് അഘാഡി സഖ്യം നിരാശയിലാണ്. തന്‍റെ പാര്‍ട്ടിക്കും സഖ്യത്തിനേറ്റുമേറ്റ കനത്ത തിരിച്ചടി ശിവസേന (യുബിടി) തലവന്‍ സഞ്ജയ് റാവത്തിന് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റാവത്ത് ഇത് ജനങ്ങളുടെ വിധിയല്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപിയും ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗവും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യമാണ് മുന്നില്‍. 288 സീറ്റുകളില്‍ 220ലാണ് മഹായുതി ലീഡ് ചെയ്യുന്നത്. ഇത് സംശയം ജനിപ്പിക്കുന്നതായി റാവത്ത് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും മണി മെഷീൻ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ''തൻ്റെ സിറ്റിംഗ് എംഎൽഎമാരിൽ ആരെങ്കിലും തോറ്റാൽ താൻ രാജിവയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞിരുന്നു. ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇത് സംഭവിക്കുമോ? ഇത് എന്ത് തരത്തിലുള്ള ആത്മവിശ്വാസമാണ്, എന്ത് ജനാധിപത്യമാണ്? ആർക്കെങ്കിലും 200ൽ കൂടുതൽ സീറ്റ് കിട്ടുമോ? സംസ്ഥാനത്ത് സത്യസന്ധതയില്ലായ്മ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടർമാർ സത്യസന്ധതയില്ലാത്തവരാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഫലങ്ങൾ. ഈ സംസ്ഥാനത്തെ വോട്ടർമാർ സത്യസന്ധരല്ല” റാവത്ത് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ശിവസേന യുബിടി വിഭാഗം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, "ഇല്ല, ജനങ്ങൾ പോലും ഫലം അംഗീകരിക്കില്ലെന്ന് ഞാൻ കരുതുന്നു, ഇത് ജനങ്ങളുടെ വിധിയാകാൻ കഴിയില്ലെന്ന് ഞാൻ വീണ്ടും വീണ്ടും പറയുന്നു ... ഏകനാഥ് ഷിൻഡെയ്ക്ക് ഇത് എങ്ങനെ സാധ്യമാകും? ഷിന്‍ഡെ വിഭാഗത്തിന് 60 സീറ്റും അജിത് പവാറിന് 40 സീറ്റും ബിജെപിക്ക് 125 സീറ്റും ലഭിക്കുമോ?'' അദ്ദേഹം ചോദിച്ചു. പിന്നീട് എക്‌സിലെ ഒരു പോസ്റ്റിൽ, റാവത്ത് ആരോപണങ്ങൾ ആവർത്തിക്കുകയും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News