23ന് ഹാജരാകണം; സോണിയ ഗാന്ധിക്ക് വീണ്ടും ഇ.ഡി നോട്ടീസ്

നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സോണിയയോട് എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

Update: 2022-06-11 07:09 GMT

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇ.ഡിയുടെ സമന്‍സ്. നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സോണിയയോട് എന്‍ഫോഴ്സ്മെന്‍റ്  ഡിപ്പാര്‍ട്മെന്‍റ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഈ മാസം 23ന് ഹാജരാകാനാണ് നിര്‍ദേശം. 

കേസിൽ നേരത്തെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയെങ്കിലും ജൂൺ രണ്ടിന് കോവിഡ് ബാധിതയായതോടെ സോണിയ ഗാന്ധിക്ക് ഹാജരാകാനായില്ല. ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റ് നോട്ടീസ് അയച്ചിട്ടുണ്ട്.  രണ്ടിന് ഹാജരാകാനാണ് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്‍റെ അഭ്യര്‍ഥന പരിഗണിച്ച് 13-ന് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചിരിക്കുകയാണ്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News