'വിമാന ജീവനക്കാരിയോട് മോശം പെരുമാറ്റം': സ്‌പൈസ് ജെറ്റില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു

വിമാന ജീവനക്കാരിയോട് തട്ടിക്കയറുന്ന യാത്രക്കാരന്റെ ദൃശ്യം പുറത്തുവന്നു

Update: 2023-01-24 04:30 GMT

ഡല്‍ഹി: വനിതാ കാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ യാത്രക്കാരനെ സ്പൈസ് ജെറ്റില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹി - ഹൈദരാബാദ് വിമാനത്തിലാണ് സംഭവം.

ജീവനക്കാരിയോട് തട്ടിക്കയറുന്ന യാത്രക്കാരന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാളെ പിന്തുണച്ച മറ്റൊരു യാത്രക്കാരനെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. 

യാത്രക്കാരന്‍ മോശമായി സ്പര്‍ശിച്ചെന്നാണ് വിമാന ജീവനക്കാരി പറഞ്ഞത്. എന്നാല്‍ തിരക്കിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് യാത്രക്കാരന്‍ വാദിച്ചു. യാത്രക്കാരന്‍ മാപ്പ് എഴുതിനല്‍കിയെങ്കിലും ഇറക്കിവിടുകയായിരുന്നു. ഇരു യാത്രക്കാരെയും സുരക്ഷാജീവനക്കാര്‍ക്ക് കൈമാറുകയും ചെയ്തു.

Advertising
Advertising

Summary- A passenger on a SpiceJet flight was offloaded because of his misbehaviour with one of the female cabin crew members, on Monday, the airline informed in a statement.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News