'വിമാനം പറത്തേണ്ട': 90 സ്‌പൈസ് ജെറ്റ് പൈലറ്റുമാരെ തടഞ്ഞ് ഡി.ജി.സി.എ

മതിയായ പരിശീലനം ലഭിക്കാത്തതിനെ തുടർന്നാണ് ബോയിങ് 737 മാക്‌സ് എയർക്രാഫ്റ്റ് വിമാനം പറത്തുന്നതിൽ നിന്ന് ഡിജിസിഎ ഇവരെ തടഞ്ഞത്.

Update: 2022-04-13 07:10 GMT

ന്യൂഡൽഹി: വിമാനം പറത്തുന്നതിൽ നിന്ന് 90 സ്‌പൈസ് ജെറ്റ് പൈലറ്റുമാരെ തടഞ്ഞ് ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). മതിയായ പരിശീലനം ലഭിക്കാത്തതിനെ തുടർന്നാണ് ബോയിങ് 737 മാക്‌സ് എയർക്രാഫ്റ്റ് വിമാനം പറത്തുന്നതിൽ നിന്ന് ഡിജിസിഎ ഇവരെ തടഞ്ഞത്.

'തത്കാലം ഇവരെ വിമാനം പറത്തുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്, അവർ ഇനിയും പരിശീലിക്കേണ്ടതുണ്ട്'- ഡിജിസിഎ തലവൻ അരുൺകുമാർ പറഞ്ഞു. വീഴ്ച ആർക്കാണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മാക്‌സ് വിമാനത്തിനായി 650 പൈലറ്റുമാരെയാണ് സജ്ജമാക്കിയിരുന്നത്. ഇതിൽ 90 പേരെയാണ് ഇപ്പോൾ തടഞ്ഞിരിക്കുന്ന്. ബാക്കി 560 പേർക്ക് വിമാനം പറത്തുന്നതിൽ തടസങ്ങളൊന്നുമില്ല.

Advertising
Advertising

നേരത്തെ ചൈനയിൽ വിമാനം തകർന്ന് 132 പേർ മരിച്ചതിനെത്തുടർന്ന് ബോയിംഗ് 737 ഇന്ത്യൻ വിമാനക്കമ്പനികളുടെ മേൽ ഇന്ത്യ നിരീക്ഷണം വര്‍ധിപ്പിച്ചിരുന്നു. നിലവിൽ സ്‌പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ മൂന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ് ബോയിംഗ് 737 വിമാനങ്ങളുള്ളത്.

ബോയിംഗ് 737-800 ന്റെ ഒരു നൂതന പതിപ്പാണ് ബോയിംഗ് 737 മാക്സ് വിമാനം. രണ്ടും 737 ശ്രേണിയിൽ പെട്ടവയാണ്.  2018 ഒക്‌ടോബറിനും 2019 മാർച്ചിനുമിടയിൽ ആറ് മാസത്തിനിടെ രണ്ട് ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ അപകടത്തിൽപ്പെട്ട് മൊത്തം 346 പേർ മരിച്ചിരുന്നു. ഈ രണ്ട് അപകടങ്ങളെത്തുടർന്ന്, 2019 മാർച്ചിൽ  ഇന്ത്യയിൽ ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

എന്നാൽ പിന്നീട് ഡിജിസിഎയെ തൃപ്തിപ്പെടുത്തി ആവശ്യമായ സോഫ്‌റ്റ്‌വെയർ തിരുത്തലുകൾ നടത്തിയ ശേഷം, 27 മാസത്തിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിമാനത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് നീക്കുകയും ചെയ്തു. പിന്നാലെയാണ് പൈലറ്റുമാരെ വിലക്കിയ ഡിജിസിഎയുടെ നടപടി വരുന്നത്. 

Summary- 90 SpiceJet pilots barred from operating Boeing 737 MAX aircraft

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News