തെരുവ് നായ വിഷയം; സത്യവാങ്മൂലം സമർപ്പിക്കാത്ത ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാവണം

തെലങ്കാനയും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് ഹാജരാവേണ്ടത്

Update: 2025-10-27 07:52 GMT

ന്യുഡൽഹി: തെരുവ് നായ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാവണം. തെലങ്കാനയും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് ഹാജരാവേണ്ടത്. നവംബർ മൂന്നിനാണ് ഹാജരാവേണ്ടത്. സംസ്ഥാനങ്ങൾ അലംഭാവം കാണിക്കുന്നുവെന്ന് ബോധ്യമായതോടെയാണ് സുപ്രീം കോടതിയുടെ അസാധരണ നടപടി.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളാണ് സത്യവാങ്മൂലം നൽകാത്തത്. ഡൽഹി കോർപ്പറേഷനും ബംഗാളും തെലങ്കാനയും മാത്രമാണ് വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. എബിസി ചട്ടങ്ങൾ ഏതൊക്കെയാണ് നടപ്പാക്കുന്നത് എന്നത് സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയപ്പോൾ തന്നെ കോടതി ആവശ്യപ്പെട്ടിരുന്നു. പത്രവാർത്തയെ തുടർന്ന് സുപ്രീം കോടതി നേരിട്ടെടുത്ത കേസാണിത്. നേരത്തെ, രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. പിന്നീടാണ് മൂന്നംഗ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. ദീപാവലി അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസം കേസ് പരിഗണിക്കുമെന്നും അപ്പോഴേക്കും സത്യവാങ്മൂലം സമർപ്പിക്കണം എന്ന് കോടതി നിർദേശിച്ചിരുന്നു.

Advertising
Advertising

എന്നാൽ, പല സംസ്ഥാനങ്ങളുടേയും അഭിഭാഷകർ പോലും കേസ് പരിഗണിക്കവേ ഹാജരായിരുന്നില്ല. ഇത് വലിയ അലംഭാവമാണെന്ന് പറഞ്ഞാണ് സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്. 

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News