ഫീസ് വർധനവിനെതിരെ അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം; പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് വിദ്യാർഥികള്‍
ജുമാ നമസ്ക്കാരത്തിനിടെ പൊലീസ് കാമ്പസിൽ കയറി പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന വിദ്യാർഥികളെ വലിച്ചിഴച്ചു കൊണ്ടുപോയതായും വിദ്യാര്‍ഥികള്‍
Update: 2025-08-10 01:28 GMT
ലഖ്‌നൗ: അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി പ്രതിഷേധം. 36 ശതമാനം ഫീസ് വർധനവിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് വിദ്യാർഥി പറഞ്ഞു. വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിനിടെ പൊലീസ് കാമ്പസിൽ കയറി പ്രാർഥന നടത്തിക്കൊണ്ടിരുന്ന വിദ്യാർഥികളെ വലിച്ചിഴച്ചു കൊണ്ടുപോയതായും പ്രകടനക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പോലും പ്രയോഗിച്ചതായും ഇവര്‍ പറഞ്ഞു. ഫീസ് വർധനവ് പിൻവലിക്കുന്നവരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.