താരപ്രചാരകയാക്കിയതിന് പിന്നാലെ റോഡ് ഷോയുമായി സുനിത കെജ്‌രിവാൾ

കിഴക്കൻ ഡൽഹിയിലെ റോഡ് ഷോയോടെയാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിന് വേണ്ടിയാണ് സുനിത ഇവിടെ പ്രചാരണത്തിനെത്തുക

Update: 2024-04-26 14:55 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ താരപ്രചാരകയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിൽ റോഡ് ഷോയ്‌ക്കൊരുങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ.

കിഴക്കൻ ഡൽഹിയിലെ റോഡ് ഷോയോടെയാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിന് വേണ്ടിയാണ് സുനിത ഇവിടെ പ്രചാരണത്തിനെത്തുക. ശനിയാഴ്ച(നാളെ)യാണ് പരിപാടി. എ.എ.പി മത്സരിക്കുന്ന പടിഞ്ഞാറൻ ഡൽഹിയിലെ സ്ഥാനാർഥിക്ക് വേണ്ടിയും സുനിത പ്രചാരണത്തിനെത്തും.

ഡൽഹിക്ക് പുറമെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ കൂടി സുനിത പ്രചാരണത്തിനെത്തും. പഞ്ചാബും ഹരിയാനയും ആണ് മറ്റു സംസ്ഥാനങ്ങൾ. ഗുജറാത്തിൽ പാർട്ടിയുടെ താരപ്രചാരകയായി സുനിതയെ എഎപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് സീറ്റിലാണ് ഗുജറാത്തില്‍ എ.എ.പി മത്സരിക്കുന്നത്. കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെയാണ് സുനിത, എ.എ.പിയുടെ മുഖ്യ റോളിലേക്ക് പടിപടിയായി കയറിവരുന്നത്.

Advertising
Advertising

കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ മന്ത്രി അതിഷി, എ.എ.പി സര്‍ക്കാറിന്റെ മുഖമായി മാറിയെങ്കിലും സുനിതയും അണിയറിലുണ്ടായിരുന്നു. ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന റാലിയില്‍ സുനിത പങ്കെടുത്തിരുന്നു. മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ അറസ്റ്റില്‍ കൂടി പ്രതിഷേധിച്ചായിരുന്നു ഏപ്രിൽ 21 ന് റാലി സംഘടിപ്പിച്ചിരുന്നത്. 

മദ്യനയ അഴിമതിക്കേസില്‍ അറസ്‌റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെയും ബി.ആര്‍.എസ്‌. നേതാവ്‌ കെ. കവിതയുടെയും കസ്‌റ്റഡി കാലാവധി 14 ദിവസംകൂടി നീട്ടിയിരുന്നു. തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കെജ്രിവാളിനെയും കവിതയെയും വീഡിയോ കോണ്‍ഫറന്‍സിങ്‌ മുഖേനെയാണു ഡല്‍ഹി റൗസ്‌ അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News