പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

Update: 2022-09-12 09:19 GMT
Advertising

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. ഹരജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. 223 ഹരജികളും തിങ്കളാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അറിയിച്ചു.

2019ലായിരുന്നു സുപ്രിംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് യു.യു ലളിത് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസായി എത്തിയപ്പോഴാണ് ഈ ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.

ഇന്ന് ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പല കക്ഷികളും അസൗകര്യം അറിയിക്കുകയും സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. അതേസമയം കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹരജി പരിഗണിക്കില്ലെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News