മതപരമായ പേരുകളും ചിഹ്നങ്ങളുമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ഹരജി; തെര.കമ്മീഷന്റെ പ്രതികരണം തേടി സുപ്രിംകോടതി

ഹരജി വളരെ പ്രധാനമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

Update: 2022-11-14 17:03 GMT

ന്യൂഡൽഹി: മതപരമായ അർഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹരജിയിൽ പ്രതികരണം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി.

വോട്ടർമാരെ ആകർഷിക്കുന്നതും മതാടിസ്ഥാനത്തിൽ വിവിധ വിഭാഗം പൗരന്മാർക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതും തടയുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചില വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ഹരജി വളരെ പ്രധാനമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എം.ആർ ഷാ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് കേസ് നവംബർ 25ലേക്ക് വീണ്ടും പരി​ഗണിക്കാനായി മാറ്റി. മറുപടിക്കായി കൂടുതൽ സമയം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം കോടതി അം​ഗീകരിക്കുകയായിരുന്നു.

Advertising
Advertising

എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്നു പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ കഴിഞ്ഞയാഴ്ചയാണ് തങ്ങൾ ഹരജിയെ കുറിച്ച് അറിഞ്ഞതെന്നും കോടതിയിൽ പറഞ്ഞു. അതിനെ എതിർ അന്യായമായി കണക്കാക്കുന്നില്ല. അവരുടെ നിർദേശങ്ങൾ അറിയാൻ തങ്ങൾ ആ​ഗ്രഹിക്കുന്നു എന്നും കമ്മീഷൻ അഭിഭാഷകൻ വ്യക്തമാക്കി.

വാദത്തിനിടെ, കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി വിഷയത്തിൽ ഇടപെടാനും കോടതിയെ സഹായിക്കാനും ശ്രമിച്ചെങ്കിലും ബെഞ്ച് അത് പരിഗണിച്ചില്ല. നിങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കൂ എന്ന് കോടതി പാർട്ടിയോട് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News