ഷാറൂഖ് ഖാന്‍ ചിത്രത്തിലെ ഗാനം: യാഷ് രാജ് ഫിലിംസിന് ചുമത്തിയ പിഴ സുപ്രിംകോടതി ഒഴിവാക്കി

10,000 രൂപ പിഴ ചുമത്തുകയും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

Update: 2021-09-20 15:13 GMT
Editor : abs | By : Web Desk

യാഷ് രാജ് ഫിലിംസിനെതിരെ ഉപഭോക്തൃ കോടതി ചുമത്തിയ പിഴ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഷാറൂഖ് ഖാന്‍ ചിത്രം 'ഫാന്‍' പ്രമോയിലും ട്രെയ്‌ലറിലും കാണിച്ച ഗാനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഉപഭോക്തൃകോടതി പിഴ ചുമത്തിയത്.

ഷാറൂഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് 'ഫാന്‍'. 2016ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രമോയിലുണ്ടായിരുന്ന 'ജബ്ര ഫാന്‍' എന്ന ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാട്ടിന്റെ ജനപ്രീതി കാരണമാണ് കുടുംബസമേതം സിനിമകാണാന്‍ പോയതെന്നും സിനിമയില്‍ പാട്ടില്ലാത്തത് കുട്ടികളെ ഏറെ വിഷമിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്വദേശിയായ അഫ്രീന്‍ ഫാത്തിമ സൈദി സമര്‍പ്പിച്ച പരാതിയിലായിരുന്നു ഉപഭോക്തൃ കോടതിയുടെ വിധി.

Advertising
Advertising

10,000 രൂപ പിഴ ചുമത്തുകയും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തത് കാഴ്ചക്കാരെ വഞ്ചിക്കുന്ന സമീപനമാണെന്നായിരുന്നു ഉപഭോക്തൃ കോടതിയുടെ നിരീക്ഷണം.

എന്നാല്‍, ഇത് ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് യാഷ് രാജ് ഫിലിംസ് സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ മാത്രം ലക്ഷ്യമിട്ട് പുറത്തിറക്കിയതാണ് ഗാനമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി പിഴ ചുമത്തിയ നടപടി സ്റ്റേ ചെയ്തത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News