ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും; പ്രതികള്‍ ഇരവാദം പറയുന്നതായി പൊലീസ്

വിചാരണ പോലുമില്ലാതെ അഞ്ച് വർഷത്തിലേറെയായി ഇവർ ജയിലിൽ കഴിയുകയാണ്

Update: 2025-10-31 05:11 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:  ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ഡൽഹി ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയതിനെതുടർന്ന് ഇവർ സമർപ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.എതിർസത്യവാങ്മൂലം സമർപ്പിക്കാനായി രണ്ട് മാസം അധികം ചോദിച്ച ഡൽഹി  പൊലീസിൻ്റെ നീക്കം സുപ്രിം കോടതി കഴിഞ്ഞതവണ  അംഗീകരിച്ചിരുന്നില്ല.

ഡൽഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതികള്‍ ഇരവാദം പറയുന്നതായി ആരോപിച്ച് പൊലീസ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപെടുന്നു.വിചാരണ പോലുമില്ലാതെ അഞ്ച് വർഷത്തിലേറെയായി ഇവർ ജയിലിൽ കഴിയുകയാണ്. സിഎഎ-എൻആർസി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 മുതൽ ഇവർ ജയിലിൽ കഴിയുന്നത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News