വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഹരജികൾ പരിഗണിക്കുന്നത് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്

Update: 2025-05-15 01:04 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി പരിഗണിക്കുക.

നിയമം പൂർണമായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്ന്  ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. വഖഫ് ബൈ യൂസർ എടുത്തു കളയുന്നത് മുസ്‍ലിംകളുടെ അവകാശം ലംഘിക്കില്ലെന്നാണ്  കേന്ദ്ര വാദം. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിനെതിരെ സമസ്തയും മുസ്‍ലിംലീഗും എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News