പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റെ ഉൾപ്പടെ 200 ലധികം ഹരജികളാണ് പരിഗണിക്കുന്നത്.

Update: 2022-09-08 06:32 GMT

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റെ ഉൾപ്പടെ 200 ലധികം ഹരജികളാണ് പരിഗണിക്കുന്നത്.

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. 2019ലാണ് ഹരജികൾ സമർപ്പിച്ചത്. ഹരജികൾ പരിഗണിച്ച സുപ്രിംകോടതി നേരത്തെ സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിൽ വിശദമായി വാദം കേൾക്കാൻ വേണ്ടിയാണ് തിങ്കളാഴ്ച മുതൽ ഹരജി പരിഗണിക്കുന്നത്. അതേസമയം കേരളം സമർപ്പിച്ച സ്യൂട്ട് ഹരജി പരിഗണിക്കില്ലെന്നാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News