ദേശീയപതാകയ്‌ക്കൊപ്പം കരുണാനിധി; മോദിക്ക് സ്റ്റാലിന്റെ മറുപടി

ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്താനുള്ള മുഖ്യമന്ത്രിമാരുടെ അവകാശം നേടിക്കൊടുത്തത് കരുണാനിധിയാണെന്ന വിശദീകരണവും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നൽകിയിട്ടുണ്ട്

Update: 2022-08-05 08:31 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹർ ഘർ തിരംഗ' സോഷ്യൽ മീഡിയ കാംപയിനിൽ പങ്കുചേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. മോദിക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കുന്ന തരത്തില്‍ പിതാവും മുൻ ഡി.എം.കെ ആചാര്യനുമായ എം. കരുണാനിധി ദേശീയ പതാക ഉയർത്തിയ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ആക്കിയാണ് സ്റ്റാലിൻ കാംപയിനിന്റെ ഭാഗമായത്.

NewProfilePic എന്ന ഹാഷ്ടാഗോടെയാണ് 'ഡിസ്‌പ്ലേ പിക്ചർ'(ഡി.പി) മാറ്റിയിരിക്കുന്നത്. '1974ൽ കലൈഞ്ജറാണ്(കരുണാനിധി) ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് (ദേശീയ)പതാക ഉയർത്താനുള്ള അവകാശം ഉറപ്പാക്കിയത്' എന്ന് പുതിയ പ്രൊഫൈൽ ചിത്രത്തിന് വിശദീകരണക്കുറിപ്പും ഇട്ടിട്ടുണ്ട് സ്റ്റാലിൻ.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡി.പി ദേശീയപതാകയുടെ ചിത്രമാക്കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ എല്ലാവരും പ്രൊഫൈൽ ചിത്രങ്ങൾ ദേശീയപതാകയാക്കി കാംപയിനിൽ പങ്കുചേരാനും മോദി ജനങ്ങളോട് ആഹ്വനം ചെയ്തിരുന്നു.

മോദിയുടെ ആഹ്വാനത്തിനു ചുവടുപിടിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. എന്നാൽ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദേശീയപതാക പിടിച്ചുനിൽക്കുന്ന ചിത്രമായിരുന്നു രാഹുലും പ്രിയങ്കയും ഡി.പിയാക്കിയത്.

മൂവർണക്കൊടി രാജ്യത്തിന്റെ അഭിമാനമാണെന്നും എല്ലാ പൗരന്മാരുടെയും ഹൃദയത്തിൽ അതുണ്ടെന്നും അടിക്കുറിപ്പായി രാഹുൽ ചേർക്കുകയും ചെയ്തു.

Summary: Tamil Nadu CM MK Stalin changes Twitter profile pic with photo of M Karunanidhi with tricolour in background

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News