എസ്ഐആർ; തമിഴ്നാട്ടിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 97 ലക്ഷം പേർ പുറത്ത്
പുറത്തായവരിൽ 66 ലക്ഷം പേർ സ്ഥിരമായി താമസം മാറിപ്പോയവരാണ്
Update: 2025-12-19 14:29 GMT
ചെന്നൈ: എസ്ഐആറിലൂടെ ബിഹാറിലെയും പശ്ചിമബംഗാളിലെയും വോട്ടർമാരെ പുറത്താക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുമ്പ് തമിഴ്നാട്ടിലെ കരട് വോട്ടർപട്ടിക പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട എസ്ഐആർ പട്ടിക പുറത്തുവന്നപ്പോൾ 97 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പശ്ചിമബംഗാളിൽ അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയത്. തമിഴ്നാട്ടിലും വരും വർഷത്തിൽ തെരഞ്ഞെടുപ്പ് നടക്കും.
പുറത്തായവരിൽ 66 ലക്ഷം പേർ സ്ഥിരമായി താമസം മാറിപ്പോയവരാണ്. 26.9 ലക്ഷം മരിച്ചവരാണ്. 3.98 ലക്ഷം ഇരട്ട വോട്ടുകളും കണ്ടെത്തി. ഗുജറാത്തിലെയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ നിന്ന് 73 ലക്ഷം പേർ പുറത്തായി.